വ്യാപാരിദിനം ആഘോഷിച്ചു

Posted on: 10 Aug 2015പൊയിനാച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വ്യാപാരിദിനം ഞായറാഴ്ച ആഘോഷിച്ചു. പതാക ഉയര്‍ത്തിയും മധുരം നല്കിയുമായിരുന്നു ദിനാചരണം. വ്യാപാരി വ്യവസായി ഏകോപനസമിതി പൊയിനാച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് എം.രാഘവന്‍ നായര്‍ പതാക ഉയര്‍ത്തി.
സെക്രട്ടറി ബൈജു, എം.മണികണ്ഠന്‍, രതീഷ് കുണ്ടംകുഴി, എം.ജയചന്ദ്രന്‍, മോഹന്‍കുമാര്‍, മുസ്തഫ എന്നിവര്‍ പങ്കെടുത്തു.

അനുമോദിച്ചു

പൊയിനാച്ചി:
ബേക്കല്‍ ഉപജില്ലാ സാമൂഹികശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യസമര ക്വിസ് മത്സരത്തില്‍ എല്‍.പി., യു.പി. വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം നേടിയ കരിച്ചേരി ഗവ. യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികളെ പി.ടി.എ.യും സ്റ്റാഫ് കൗണ്‍സിലും അനുമോദിച്ചു. വിജയികളായ സായന്ത് കെ., ശ്രേയസ്സ് പി., അഞ്ജല്‍ബാബു ഇ., പ്രജുല്‍ കൃഷ്ണ എന്നിവര്‍ക്ക് വാര്‍ഡംഗം ടി.അപ്പക്കുഞ്ഞി സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്കി. പി.ടി.എ. പ്രസിഡന്റ് എ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ.കുഞ്ഞിക്കണ്ണന്‍, കെ.വി.രാജേഷ്, എ. ലതിക, പി.ജനാര്‍ദനന്‍, ടി.പ്രഭാകരന്‍, എം.ദിനേശന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും സാമൂഹികശാസ്ത്ര ക്ലബ് ഇന്‍ ചാര്‍ജ് ടി.മധുസൂദനന്‍ നന്ദിയും പറഞ്ഞു.

ഉച്ചഭക്ഷണത്തുക വര്‍ധിപ്പിക്കണം

പൊയിനാച്ചി: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ വിഹിതം വര്‍ധിപ്പിക്കണമെന്ന് കരിച്ചേരി ഗവ. യു.പി. സ്‌കൂള്‍ പി.ടി.എ. വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. യോഗം വാര്‍ഡംഗം ടി.അപ്പക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. എ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. എ.കുഞ്ഞിക്കണ്ണന്‍, ടി.പ്രഭാകരന്‍, എം.ദിനേശന്‍, എ.വി.രവി, ടി.വത്സല, എ.ലതിക എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം സ്വാഗതവും ടി.മധുസൂദനന്‍ നായര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: എ.വേണുഗോപാലന്‍ (പ്രസി.), കെ.വി.രാജേഷ് (വൈ.പ്രസി.), രാധാകൃഷ്ണന്‍ കാമലം (സെക്ര.), പി.ജനാര്‍ദനന്‍ (ട്രഷ.).

ഗ്രാമോത്സവം

പൊയിനാച്ചി:
എ.കെ.ജി. കലാകേന്ദ്രം കരിച്ചേരി, ഇ.എം.എസ്. വായനശാല ആന്‍ഡ് ഗ്രന്ഥാലയം, സ്വസ്തി ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് കൂട്ടപ്പുന്ന എന്നിവയുടെ നേതൃത്വത്തില്‍ 30-ന് ചതയം നാളില്‍ കരിച്ചേരി ഗവ. യു.പി. സ്‌കൂളില്‍ ഗ്രാമോത്സവം നടത്തും. പൂക്കളമത്സരം, പ്രശ്‌നോത്തരി, നിറക്കൂട്ട്, ഓലമെടയല്‍, മാവേലിക്കൊരു മിസ്ഡ് കോള്‍, പഞ്ചഗുസ്തി, ഓണത്തല്ല്, സാംസ്‌കാരികസദസ്സ്, എസ്.എസ്.എല്‍.സി., പ്ലസ് ടു വിജയികള്‍ക്ക് അനുമോദനം, ഓണനിലാവ്-നൃത്തനൃത്യങ്ങള്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. നടക്കാവ് ദ്വയം നാടകവേദി അവതരിപ്പിക്കുന്ന അരങ്ങില്‍ രണ്ടുപേരുള്ള 'കനല്‍' എന്ന നാടകവും ഉണ്ടായിരിക്കും. സംഘാടകസമിതി യോഗം പി. മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.കരുണാകരന്‍ അധ്യക്ഷനായിരുന്നു. എ. രാമകൃഷ്ണന്‍, പി.കമലാക്ഷന്‍, എ.സുരേന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, കെ.രാമകൃഷ്ണന്‍, കെ.കുഞ്ഞിക്കണ്ണന്‍, കെ.വി.രാജേഷ്, കെ.വി.സുഗുണന്‍, രജിത്ത് കെ. എന്നിവര്‍ സംസാരിച്ചു. ടി.മധുസൂദനന്‍ സ്വാഗതവും തുളസീധരന്‍ സി.പി. നന്ദിയും പറഞ്ഞു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ 15-ന് മുമ്പ് ബന്ധപ്പെടണം. ഫോണ്‍: 9946234855.

More Citizen News - Kasargod