വധശ്രമത്തിന് കേസെടുത്തു

Posted on: 10 Aug 2015ഉദുമ: പാലക്കുന്ന് കോട്ടപ്പാറയില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. പനയാല്‍ അരവത്തെ അബ്ദുള്‍ഖാദറിന്റെ പരാതിയില്‍ നാട്ടുകാരനായ അമീറിനെതിരെയാണ് കേസ്. ശനിയാഴ്ച രാത്രി കോട്ടപ്പാറയില്‍വെച്ചാണ് അബ്ദുള്‍ഖാദറിന്റെ കഴുത്തിന് കുത്തേറ്റത്. സംഭവത്തിനുമുമ്പ് അടിപിടിയും നടന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖാദര്‍ മംഗളൂരുവില്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

More Citizen News - Kasargod