മുങ്ങിമരിച്ച സുഹൃത്തുക്കള്‍ക്ക് നാടിന്റെ വിട

Posted on: 10 Aug 2015ഉദുമ: ശനിയാഴ്ച വൈകിട്ട് നാലാംവാതുക്കലിലെ കുളത്തില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് നാട് കണ്ണീരോടെ വിടനല്കി. നാലാംവാതുക്കലിലെ മോഹന്റെ മകനും പാലക്കുന്ന് അംബിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ സുമോദ് (16), നാലാം വാതുക്കലിലെ പുരുഷോത്തമന്റെ മകനും കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അക്ഷയ് (16) എന്നിവരാണ് ശനിയാഴ്ച വൈകിട്ട് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പിറകിലുള്ള കുളത്തില്‍ മുങ്ങിമരിച്ചത്. ഞായറാഴ്ച കാസര്‍കോട് ജനറല്‍ ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഉച്ചയോടെ സുമോദിന്റെ മൃതദേഹം കാസര്‍കോട് കോട്ടക്കണിയിലെ മാതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അക്ഷയ്്യുടെ മൃതദേഹം നാലാം വാതുക്കലിലെ വീട്ടിലുമെത്തിച്ചു.
മരണത്തിലും ഒരുമിച്ച സുഹൃത്തുക്കള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ വീടുകളില്‍ എത്തി. എം.എല്‍.എ.മാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍, ഉദുമ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്‍, തഹസില്‍ദാര്‍ വൈ. എം.സി.സുകുമാരന്‍, ബാര വില്ലേജ് ഓഫീസര്‍ എം.വി.കുഞ്ഞമ്പു തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

More Citizen News - Kasargod