സ്വാതന്ത്ര്യസമര ചരിത്രവുമായി 'ഭാരതീയം' ഒരുങ്ങുന്നു

Posted on: 10 Aug 2015കോളിയടുക്കം: ഇന്ത്യ നേരിടുന്ന സമകാലിക പ്രശ്‌നങ്ങളെ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിലെത്തിക്കുന്നതിനായി 'ഭാരതീയം' ഡോക്യുഡ്രാമ ഒരുങ്ങുന്നു. കോളിയടുക്കം ഗവ. യു.പി. സ്‌കൂളിലെ സാമൂഹികശാസ്ത്ര ക്ലബ് അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ സഹകരണത്തോടെ നടത്തുന്ന ദൃശ്യാവിഷ്‌കാരത്തിന് വിനു ബോവിക്കാനമാണ് രംഗസജ്ജീകരണമൊരുക്കുന്നത്. രണ്ടാഴ്ചയിലേറെയായി കുട്ടികള്‍ ഡോക്യുഡ്രാമയുടെ പരിശീലനത്തിലാണ്.
മൂന്ന് വേദികളിലായി നടക്കുന്ന ദൃശ്യാവിഷ്‌കാരം സംഗീതത്തിലൂടെയും നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയുമാണ് മുന്നേറുന്നത്. സ്വാതന്ത്ര്യസമരത്തിലെ തീക്ഷ്ണമായ മുഹൂര്‍ത്തങ്ങളിലൂടെ പുതുതലമുറയില്‍ ദേശസ്‌നേഹത്തിന്റെ വിത്ത് പാകുകയാണ് ലക്ഷ്യമിടുന്നത്. വിജയന്‍ ശങ്കരംപാടി, പ്രഥമാധ്യാപകന്‍ എ.പവിത്രന്‍, പി.മധു, ജി.വി.വിജിമോള്‍, കരുണാകരന്‍ കാനാവീട്ടില്‍, എം.വി.പ്രമോദ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

More Citizen News - Kasargod