കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടിക്ക് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ തുടക്കമായി

Posted on: 10 Aug 2015ചെര്‍ക്കള: സംസ്ഥാനസര്‍ക്കാറിന്റെ നേട്ടവും കേന്ദ്ര സര്‍ക്കാറിന്റെ കോട്ടവും ജനങ്ങളിലെത്തിക്കുന്നതിനായുള്ള കോണ്‍ഗ്രസ്സിന്റെ ജനസമ്പര്‍ക്കപരിപാടിക്ക് ക്വിറ്റ് ഇന്ത്യാദിനത്തില്‍ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം ചെങ്കള കെ.കെ.പുറത്ത് ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ നിര്‍വഹിച്ചു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ കെ.രാമകൃഷ്ണറാവു അധ്യക്ഷനായിരുന്നു. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം പി.എ.അഷറഫലി, ഡി.സി.സി. ഭാരവാഹികളായ അഡ്വ. എ.ഗോവിന്ദന്‍ നായര്‍, ബാലകൃഷ്ണന്‍ പെരിയ, എം.സി.പ്രഭാകരന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, സി.വി.ജയിംസ്, കരുണ്‍ താപ്പ, പി.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു. ആര്‍.ഗംഗാധരന്‍ സ്വാഗതവും വിനോദ്കുമാര്‍ കെ.കെ.പുറം നന്ദിയും പറഞ്ഞു.
കെ.കെ.പുറം പട്ടികജാതികോളനിയിലെ വീടുകളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരനും സഹഭാരവാഹികളും കയറിയിറങ്ങി കെ.പി.സി.സി. പ്രസിദ്ധീകരിച്ച 'കരുത്തോടെ മുന്നോട്ട്' എന്ന ലഘുലേഖകള്‍ നല്കി. ഗൃഹസന്ദര്‍ശനപരിപാടി ആഗസ്ത് 14-വരെയാണ്. ജില്ലയിലെ മുഴുവന്‍ വീടുകളിലും ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും കയറിയിറങ്ങി ലഘുലേഖകള്‍ നല്കും. 16-ന് ജില്ലയില്‍ മണ്ഡലംകമ്മിറ്റികളുടെ നേതൃത്വത്തില്‍ പദയാത്രകള്‍ നടത്തും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമെന്നനിലയിലാണ് ഗൃഹസന്ദര്‍ശ പരിപാടിയും പദയാത്രകളും നടത്തുന്നത്.

More Citizen News - Kasargod