പേവിഷബാധ നിയന്ത്രണ പദ്ധതി ഇന്ന് തുടങ്ങും

Posted on: 10 Aug 2015നീലേശ്വരം: തെരുവുനായ്ക്കളുടെ ശല്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭയും മൃഗാസ്​പത്രിയും ചേര്‍ന്ന് പേവിഷബാധ നിയന്ത്രണ പദ്ധതി നടപ്പാക്കും. ഇതിന്റെഭാഗമായി വളര്‍ത്തുനായ്ക്കള്‍ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പ് ക്യാമ്പ് ആഗസ്ത് 10 മുതല്‍ 20 വരെ നഗരസഭയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. നായകളെ വളര്‍ത്തുന്നവര്‍ നിര്‍ബന്ധമായും നായയെ ക്യാമ്പില്‍കൊണ്ടുവന്ന് കുത്തിവെപ്പ് എടുക്കണം.
ആഗസ്ത് പത്തിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ പള്ളിക്കര ചെത്ത് തൊഴിലാളി യൂനിയന്‍ ഓഫീസ് പരിസരം, 11ന് പട്ടേന ജനശക്തി വായനശാലാ പരിസരം, 12ന് കണിച്ചിറ പ്രതീക്ഷാ പുരുഷ സ്വയംസഹായസംഘം പരിസരം, 17ന് തൈക്കടപ്പുറം ഐ.സി.ഡി.പി. സബ് സെന്റര്‍, 18ന് വട്ടപ്പൊയില്‍ അങ്കണവാടി പരിസരം, 19ന് നീലേശ്വരം മൃഗാസ്​പത്രി, 20ന് പാലായി ഐ.സി.ഡി.പി. സബ് സെന്റര്‍ എന്നീ കേന്ദ്രങ്ങളില്‍നിന്ന് കുത്തിവെപ്പ് നടത്തും.

More Citizen News - Kasargod