14 പാക്കറ്റ് കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 10 Aug 2015



കുമ്പള: 14 പാക്കറ്റ് കഞ്ചാവുമായി രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പൈവളികെ കളായിലെ മൊയ്തീന്‍ (53), ഉപ്പള കൈകമ്പ ബിസ്മില്ല മന്‍സിലിലെ അബ്ദുള്‍സലാം (34) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കുമ്പള എസ്.ഐ. ഇ.അനൂപ് കുമാറും സംഘവും അറസ്റ്റുചെയ്തത്. 14 പോളിത്തീന്‍ കവറുകളായി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഞായറാഴ്ച വൈകിട്ട് പ്രതികളെ കോടതിയില്‍ ഹാജരാക്കി.

More Citizen News - Kasargod