അരനൂറ്റാണ്ടിനുശേഷം അവര്‍ ഒത്തുചേര്‍ന്നു; പഴയ വിദ്യാലയമുറ്റത്ത്‌

Posted on: 10 Aug 2015രാജപുരം: അരനൂറ്റാണ്ടു മുമ്പ് നടന്നുനീങ്ങിയ സ്‌കൂള്‍ വരാന്തയിലൂടെ അവര്‍ വീണ്ടും നടന്നു. വിശേഷങ്ങള്‍ പങ്കുവെച്ചും പഴയ സൗഹൃദങ്ങളുടെ രസക്കൂട്ടുകള്‍ ഓര്‍ത്തെടുത്തും കൗമാരപ്രായത്തിന്റെ കുസൃതികളിലേക്ക് ഓര്‍മകളെ പറിച്ചുനട്ടു. രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1964-65, 65-66 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ കൂട്ടുകാര്‍ ചേര്‍ന്നാണ് കുടുംബത്തോടൊപ്പം വിദ്യാലയ മുറ്റത്ത് സുവര്‍ണ സതീര്‍ഥ്യ സംഗമമൊരുക്കിയത്.
സ്‌കൂളില്‍ നടന്ന കുടുംബസംഗമത്തില്‍ എം.യു.തോമസ് അധ്യക്ഷത വഹിച്ചു. പൂര്‍വകാല അധ്യാപകരായ എം.ടി.ചാക്കോ, ഇ.ശ്രീധരന്‍, എം.കുമാരന്‍, ഇ.ടി.ക്ലാര, പി.യു.ജോസഫ് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി, ഫാ. മാത്യു പയ്യനാട്ട്, ടി.ജെ.കുര്യാക്കോസ്, എ.എല്‍.ചാക്കോ, സി.ജെ.ജോണ്‍, എ.മാധവന്‍, സിസ്റ്റര്‍ ലിബിയ, എ.എം.ജോണ്‍, പി.ദാമോദരന്‍, എ.എല്‍.തോമസ്, എ.മാലിനി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod