സി.പി.എം. കാല്‍നടജാഥ നടത്തി

Posted on: 10 Aug 2015ചെര്‍ക്കള: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ സി.പി.എം. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാല്‍നടജാഥ നടത്തി. ചെങ്കള ലോക്കല്‍ കമ്മിറ്റി നടത്തിയ ജാഥ സെക്രട്ടറി എ.ആര്‍.ധന്യവാദിന് പതാക കൈമാറി സി.പി.എം. ജില്ലാ സെക്രേട്ടറിയറ്റ് അംഗം അഡ്വ. സി.എച്ച്.കുഞ്ഞമ്പു ഉദ്ഘാടനംചെയ്തു. പി.ചന്തുക്കുട്ടി അധ്യക്ഷതവഹിച്ചു. ടി.എം.എ.കരീം, എ.നാരായണന്‍, മുഹമ്മദ് റാഷിദ്, കെ.ഹരീശന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.പുറത്തുനിന്നു തുടങ്ങിയ ജാഥ ചേരൂരില്‍ സമാപിച്ചു. സമാപനസമ്മേളനം കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി വി.കെ.രാജന്‍ ഉദ്ഘാടനംചെയ്തു. മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ജാഥ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. വൈ.ജനാര്‍ദനന്‍ അധ്യക്ഷതവഹിച്ചു. ബി.കെ.നാരായണന് പതാക കൈമാറിയാണ് ഉദ്ഘാടനംചെയ്തത്. എം.മാധവന്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. പാണൂരില്‍നിന്നാരംഭിച്ച ജാഥ കോട്ടൂരില്‍ സമാപിച്ചു. നെക്രാജെ ലോക്കല്‍കമ്മിറ്റി നടത്തിയ ജാഥ ബി.ആര്‍.ഗോപാലനും പാടി ലോക്കല്‍ കമ്മിറ്റി നടത്തിയ ജാഥ ടി.കെ.രാജനും ഉദ്ഘാടനംചെയ്തു.

More Citizen News - Kasargod