ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ കോണ്‍ഗ്രസ്സിന്റെ ഗൃഹസന്ദര്‍ശനം

Posted on: 10 Aug 2015തൃക്കരിപ്പൂര്‍: ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ കോണ്‍ഗ്രസ് ഗൃഹസന്ദര്‍ശന പരിപാടി നടത്തും. കെ.പി.സി.സി. ആഹ്വാനപ്രകാരം ആഗസ്ത് ഒമ്പത് മുതല്‍ 14 വരെ നടക്കുന്ന സന്ദര്‍ശനത്തില്‍ ബൂത്ത്തലത്തില്‍ കേന്ദ്രീകരിച്ച് നേതാക്കള്‍ വീടുകള്‍ കയറി വിവരങ്ങള്‍ ശേഖരിക്കും. തൃക്കരിപ്പൂരില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി വിജയകരമാക്കാന്‍ പ്രിയദര്‍ശിനി മന്ദിരത്തില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.രവി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം കെ.വെളുത്തമ്പു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ.രാജേന്ദ്രന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി.പ്രകാശന്‍, പി.കുഞ്ഞിക്കണ്ണന്‍, പി.വി.കണ്ണന്‍, കെ.വി.വിജയന്‍, വി.എം.ശ്രീധരന്‍, കെ.വി.മുകുന്ദന്‍, കെ.പി.ദിനേശന്‍, എള്ളത്ത് കുഞ്ഞികൃഷ്ണന്‍, എം.രജീഷ് ബാബു, പി.പി.ഖമറുദ്ദീന്‍, പി.പത്മജ, എം.മാലതി, എം.വി.അനിത, കെ.പി.ജയദേവന്‍, കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് 16-ന് മണ്ഡലം പദയാത്ര സംഘടിപ്പിക്കാനും സ്വാതന്ത്ര്യദിനാഘോഷം ബൂത്ത് തലങ്ങളില്‍ വിപുലമായി നടത്താനും തീരുമാനിച്ചു.

More Citizen News - Kasargod