ശുചിത്വ വാരാചരണം ഉദ്ഘാടനം ഇന്ന്‌

Posted on: 10 Aug 2015കാസര്‍കോട്: മഴക്കാല രോഗപ്രതിരോധനടപടികളുടെ ഭാഗമായി നടത്തുന്ന ശുചിത്വവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബോവിക്കാനത്ത് തിങ്കളാഴ്ച നടക്കും. ബോവിക്കാനം ടൗണില്‍ നടക്കുന്ന ചടങ്ങ് ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്യും.

ബേഡകം സി.എച്ച്.സി. നിവേദനം നല്കി


ബേഡകം:
ബേഡകം സി.എച്ച്.സി.യുടെ പോരായ്മകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആരോഗ്യമന്ത്രിക്ക് നിവേദനംനല്കി. കിടത്തിച്ചികിത്സ ആരംഭിച്ചതല്ലാതെ ആവശ്യത്തിന് ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലെന്നും ദിവസനേ ചികിത്സയ്‌ക്കെത്തുന്ന നൂറുണക്കിന് രോഗികള്‍ ഇതുമൂലം ബുദ്ധമുട്ടനുഭവിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. രാഘവന്‍ ചരളില്‍, മജീദി കുറ്റിക്കോല്‍ എന്നിവരാണ് മന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്കിയത്.

ബ്രോഷര്‍ പ്രകാശനംചെയ്തു

കാസര്‍കോട്:
'കാരുണ്യം ഖിള്രിയ്യ- 2015' ബ്രോഷര്‍ മന്ത്രി വി.എസ്.ശിവകുമാര്‍ പ്രകാശനംചെയ്തു. ബി.എന്‍.ജി. അഷ്‌റഫ് ഏറ്റുവാങ്ങി. സത്താര്‍ കുന്നില്‍, അഷ്‌റഫ്, ബി.കെ.അബ്ബാസ്, ഹനീഫ എന്നിവര്‍ സംബന്ധിച്ചു.


ബേഡഡുക്ക ജി.എല്‍ പി.
സ്‌കൂളിനെ യു.പി.യാക്കണം

ബേഡഡുക്ക:
ജി.എല്‍.പി.എസ്. ബേഡഡുക്കയെ യു.പി. ആയി ഉയര്‍ത്തണമെന്ന് പി.ടി.എ. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. ബി.കെ.അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണന്‍, കാര്‍ത്തിക, മധു, മജീദ്, സിനി, റഹീം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ബി.കെ.അബ്ബാസ് (പ്രസി.), രാഘവന്‍ !(വൈ.പ്രസി.), മദര്‍ പി.ടി.എ.: കാര്‍ത്തിക (പ്രസി.), അനിത (വൈ.പ്രസി.).

കുടുംബശ്രീ വാര്‍ഷികാഘോഷം

കാസര്‍കോട്:
മധൂര്‍ പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷം സമാപിച്ചു. ഒന്നാംവാര്‍ഡ് എ.ഡി.എസ്. ഓവറോള്‍ ചാമ്പ്യന്‍മാരായി. പഞ്ചായത്ത് പ്രസിഡന്റ് മാധവ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ദാക്ഷായണി സതീഷ് അധ്യക്ഷതവഹിച്ചു. അബ്ദുള്‍മജീദ് ചെമ്പരിക്ക, വിജയന്‍, ഗോപാലകൃഷ്ണ, മാലതി, രവീന്ദ്രറായ് എന്നിവര്‍ സംസാരിച്ചു.

പി.ടി.എ. യോഗം

കാസര്‍കോട്:
ചെമ്മനാട് ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പി.ടി.എ. വാര്‍ഷിക ജനറല്‍ബോഡിയോഗം സ്‌കൂള്‍ മാനേജര്‍ സി.എല്‍.ഹമീദ് ഉദ്ഘാടനംചെയ്തു. അഷറഫ് കൈന്താര്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ അച്യുതന്‍, സി.എച്ച്.സാജു, അഹമ്മദലി, നൗഷാദ് ആലിച്ചേരി, സാവിത്രി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അഷറഫ് കൈന്താര്‍ (പ്രസി.), സി.എച്ച്.റഫീഖ്, സമീര്‍ !(വൈ.പ്രസി.), അച്യുതന്‍ (ജന.സെക്ര.).

More Citizen News - Kasargod