'അഭിലാഷിന്റെ കുടുംബത്തിന് സഹായധനം നല്കണം'

Posted on: 09 Aug 2015പൊയിനാച്ചി: കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് കൊല്ലപ്പെട്ട വിദ്യാര്‍ഥി അഭിലാഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനം നല്കണമെന്ന് ബി.ജെ.പി. ഉദുമ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റിക്കോലില്‍ കൈയേറിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തിരിച്ചുനല്കാന്‍ സി.പി.എം. തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
കുഞ്ഞിരാമന്‍ പുല്ലൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം ജന. സെക്രട്ടറി ബാബുരാജ് പരവനടുക്കം, ചന്ദ്രന്‍ ബോവിക്കാനം, എടപ്പണി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod