ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്‌

Posted on: 09 Aug 2015കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ മുട്ടിച്ചരലിലെ മജീദ്, യാത്രക്കാരായ ജമീല, ഫാസിലാ സലീം, ഫഹ്മിയ സലീം, ഷാഹിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരയോടെ അമ്പലത്തറ പേരൂരിലാണ് അപകടം. പേരൂര്‍ വളവിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ റോഡരികിലെ കുഴിയില്‍ മറിയുകയായിരുന്നു.

More Citizen News - Kasargod