കര്‍ക്കടകക്കഞ്ഞിയുടെ രുചിയറിഞ്ഞ് നീലേശ്വരം ഗവ. എല്‍.പി.യിലെ കുട്ടികള്‍

Posted on: 09 Aug 2015നീലേശ്വരം: നീലേശ്വരം ഗവ. എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കര്‍ക്കടകക്കഞ്ഞിയുടെ രുചിയറിഞ്ഞു. സ്വാതന്ത്ര്യസമര സേനാനി കെ.ആര്‍.കണ്ണന്‍ പഴയകാല കര്‍ക്കടകമാസ സ്മരണകള്‍ വിദ്യാര്‍ഥികളുമായി പങ്കുവെയ്ക്കുകയും കഞ്ഞികുടിക്കുകയും ചെയ്തു.
വിദ്യാലയത്തില്‍ തയ്യാറാക്കിയ കര്‍ക്കടകക്കഞ്ഞി കുടിക്കാന്‍ നഗരസഭാധ്യക്ഷ വി.ഗൗരി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍, കെ.കാര്‍ത്ത്യായനി, വ്യാപാരി നേതാക്കള്‍, നീലേശ്വരം ലയണ്‍സ് ക്ലബ്, നോര്‍ത്ത് ലയണ്‍സ് ക്ലബ്, ലയണസ് ക്ലബ്, ഇന്നര്‍വീല്‍ ക്ലബ്, ജേസീസ്, കരുണ പാലിയേറ്റീവ്, ഡി.വൈ.എഫ്.ഐ. എന്നീ സംഘടനകളുടെ ഭാരവാഹികളും കുട്ടികളോടൊപ്പം പങ്കുചേര്‍ന്നു. പി.ടി.എ., എസ്.എം.സി., എം.പി.ടി.എ. ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവരും കഞ്ഞികുടിച്ചു. പി.ടി.എ. പ്രസിഡന്റ് പി.പ്രഭാകരന്‍, പ്രഥമാധ്യാപിക എം.എസ് ശ്രീദേവി തുടങ്ങിയവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod