ബി.എം.എസ്. കാല്‍നട പ്രചാരണജാഥ സമാപിച്ചു

Posted on: 09 Aug 2015നീലേശ്വരം: വിവാദരഹിത കേരളം, വികസനോന്മുഖ കേരളം എന്ന മുദ്രാവാക്യവുമായി ബി.എം.എസ്. ജില്ലാക്കമ്മിറ്റി നടത്തിയ നീലേശ്വരം മേഖലാ കാല്‍നട പ്രചാരണജാഥ സമാപിച്ചു. അഴിത്തലയില്‍ ജില്ലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. അശോകന്‍ കരുവാച്ചേരി അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.എന്‍.ശ്രീനിവാസന്‍, കെ.പി.രാഘവന്‍, എം.വിശ്വനാഥന്‍, വി.ബി.സത്യനാഥന്‍, ടി.കൃഷ്ണന്‍, ജാഥാ ലീഡര്‍ ടി.സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി കെ.എന്‍.ശ്രീനിവാസന്‍ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു.

More Citizen News - Kasargod