വര്‍ണചിത്രങ്ങള്‍ നിറഞ്ഞ് സ്‌കൂള്‍ലൈബ്രറി

Posted on: 09 Aug 2015കാഞ്ഞങ്ങാട്: 'വായിച്ചാല്‍ വളരും വായിച്ചില്ലേല്‍ വളയും...' കുഞ്ഞുണ്ണി മാഷിന്റെ ചൊല്ലും ചിത്രവും എഴുതിയും വരച്ചും വച്ച് ലൈബ്രറി കെട്ടിടത്തെ ആകര്‍ഷണീയമാക്കിയിരിക്കുകയാണ് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. വിനോദ് അമ്പലത്തറയാണ് ചിത്രങ്ങള്‍ വരച്ചത്. ഇവിടെ സ്ഥലം മാറിയെത്തിയ പ്രഥമാധ്യാപകന്‍ പി.വി.ജയരാജ്, ലൈബ്രറിയുടെ ചുമതലയുള്ള വി.കെ.ചന്ദ്രന്‍ എന്നിവരുടെ ആശയമാണ് ലൈബ്രറിയുടെ മുഖം മാറ്റിയത്. 7000 പുസ്തകങ്ങളുണ്ടിവിടെ. ഒരുകുട്ടി ഒരുമാസം ഒരുപുസ്തകം വായിക്കണമെന്ന നിബന്ധനയും അധ്യാപകര്‍ നടപ്പാക്കുന്നു.

More Citizen News - Kasargod