കുടുംബസാന്ത്വനം ചികിത്സാസഹായം നല്കി

Posted on: 09 Aug 2015പൊയിനാച്ചി: തെക്കില്‍ മേലത്ത് വലിയവീട് തറവാട് യുവജന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സാന്ത്വനം പദ്ധതി തുടങ്ങി. തറവാട്ടംഗങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ചികിത്സാസഹായം ലഭ്യമാക്കുകയാണ് ലക്ഷ്യം. ആദ്യ സഹായം പാക്കം കണ്ണംവയലിലെ എം.പ്രഭാകരന്‍ നമ്പ്യാര്‍ക്ക് നല്കി.
തറവാട് രക്ഷാധികാരി എം.ചാത്തുക്കുട്ടി നമ്പ്യാര്‍ തുക കൈമാറി. തറവാട് പ്രസിഡന്റ് എം.ദാമോദരന്‍ നമ്പ്യാര്‍ ചെമ്മനാട്, സെക്രട്ടറി എം.ബാലകൃഷ്ണന്‍ നമ്പ്യാര്‍ പെര്‍ളടുക്കം, എം.രവീന്ദ്രന്‍ നമ്പ്യാര്‍, എം.ഭാസ്‌കരന്‍ നായര്‍, രാഘവന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, പി.മുരളീധരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod