സംരംഭകത്വ വികസന പരിശീലനം തുടങ്ങി

Posted on: 09 Aug 2015പൊയിനാച്ചി: മുന്നാട് പീപ്പിള്‍സ് സഹ. കോളേജില്‍ ദേശീയ സംരംഭകത്വ വികസന പരിശീലനം തുടങ്ങി. രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമി ഓഫ് തമിഴ്‌നാട് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണിത്. കോളേജ് എന്‍.എസ്.എസ്. യൂണിറ്റാണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്. യുവജനങ്ങളില്‍ സംരഭകരെ വളര്‍ത്താനും സ്വയം തൊഴില്‍ കണ്ടെത്താനും പദ്ധതി ലക്ഷ്യമിടുന്നു. അഞ്ചുദിവസമായി 30 മണിക്കൂര്‍ പരിശീലനം നല്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്കും.
പരിശീലനം മുന്‍ എം.എല്‍.എ. പി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷതവഹിച്ചു.
സുരേഷ് പയ്യങ്ങാനം, എം.പ്രിയേഷ്, സി.സുധ, സി.രേഷ്മ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod