വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ബോധവത്കരണം

Posted on: 09 Aug 2015കാസര്‍കോട്: വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് ബോധവത്കരണ പരിപാടിയുമായി റസിഡന്റ്‌സ് അസോസിയേഷന്‍. നുള്ളിപ്പാടി നേതാജി റസിഡന്റ്‌സ് അസോസിയേഷനും കെ.എസ്.ഇ.ബി. ഡിമാന്‍ഡ് സൈഡ് സെല്ലും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.സുരേന്ദ്ര ഉദ്ഘാടനം ചെയ്തു. എ.സുബ്ബണ്ണ റൈ അധ്യക്ഷത വഹിച്ചു. സി.എഫ്.എല്‍. ബള്‍ബ് വിതരണവും നടന്നു. ഷാഹുല്‍ ഹമീദ്, കെ.പി.അശോകന്‍, വി.ശ്രീനിവാസന്‍, അശോകന്‍ കുണിയേരി, ഇ.മാധവന്‍ എന്നിവര്‍ സംസാരിച്ചു.
ഗതാഗതത്തിന് തടസ്സമാകുന്ന
മരച്ചില്ലകള്‍ വെട്ടിമാറ്റണം
മുളിയാര്‍:
ബോവിക്കാനം എട്ടാംമൈല്‍ മുതല്‍ മല്ലം ബീട്ടിയടുക്കവരെ റോഡിലേക്ക് തടസ്സമാകുന്ന തരത്തിലുള്ള മരച്ചില്ലകള്‍ വെട്ടിമാറ്റണമെന്ന് ന്യൂ സ്‌പോര്‍ട്ടിങ് ക്ലബ് യോഗം ആവശ്യപ്പെട്ടു. റോഡിന്റെ ഇരുവശവും കാടുകയറിയതിനാല്‍ നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. വളവുകളും കയറ്റവും കൂടുതലുള്ള പ്രദേശമായതിനാല്‍ വാഹനാപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. കെ.സി.കുഞ്ഞാമു അധ്യക്ഷത വഹിച്ചു. നിസാം ചെറക്കല്‍, ഷെരീഫ് കൊടവഞ്ചി, ഷെരീഫ് മല്ലത്ത്, കെ.സി.റഫീഖ്, ജലീല്‍, സുബൈര്‍, ഹാരിസ്, അബ്ദു, അര്‍ഷാദ്, സൈനുദ്ദീന്‍ കുന്നില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod