അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സി.പി.ഐ. കാല്‍നടജാഥ ഇന്ന്‌

Posted on: 09 Aug 2015നീലേശ്വരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കും അഴിമതിക്കും എതിരെ സി.പി.ഐ. നടത്തുന്ന പ്രചാരണത്തിന്റെഭാഗമായി നീലേശ്വരം ലോക്കല്‍ കമ്മിറ്റി ആഗസ്ത് ഒമ്പതിന് കാല്‍നട പ്രചാരണജാഥ നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതിന് കോളനിറോഡില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. കടിഞ്ഞിമൂല, മാര്‍ക്കറ്റ് ജങ്ഷന്‍, കോട്ടപ്പുറം, കൊയാമ്പുറം, ചെമ്മാക്കര, കാര്യങ്കോട്, പള്ളിക്കര, വള്ളിക്കുന്ന്, കോണ്‍വെന്റ് ജങ്ഷന്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം വൈകിട്ട് അഞ്ചിന് ചിറപ്പുറത്ത് സമാപിക്കും. ജില്ലാ കൗണ്‍സില്‍ അംഗം പി.എ.നായര്‍ ഉദ്ഘാടനംചെയ്യും. ലോക്കല്‍ സെക്രട്ടറി സി.രാഘവന്‍ ലീഡറും മഹിളാസംഘം സെക്രട്ടറി പി.വി.മിനി ഡെപ്യൂട്ടി ലീഡറും ഇ.പുഷ്പകുമാരി ജാഥയുടെ ഡയറക്ടറുമാണ്.
ബ്രാഹ്മണരുടെ താത്പര്യം സംരക്ഷിക്കുന്നവര്‍ക്ക് പിന്തുണ
നീലേശ്വരം:
ബ്രാഹ്മണരുടെ താത്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രം പിന്തുണയ്ക്കാന്‍ യോഗക്ഷേമസഭ പുതുക്കൈ ഉപസഭ കുടുംബസംഗമം തീരുമാനിച്ചു. കോട്ടയത്ത് സപ്തംബര്‍ 19 മുതല്‍ 21വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. പി.ടി.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. ഉപസഭ ഡയറക്ടറി കുണ്ടേന കുന്നം ശങ്കരന്‍ എമ്പ്രാന്തിരി പ്രകാശനംചെയ്തു. കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി ഏറ്റുവാങ്ങി. പാലമംഗലം മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന റജിസ്ട്രാര്‍ വി.എന്‍.വാസുദേവന്‍ നമ്പൂതിരി, പാലമംഗലം വിഷ്ണുനമ്പൂതിരി, കുറുങ്ങോട് മോഹനന്‍ നമ്പൂതിരി, എം.എസ്.ശ്രീദേവി, നീലമന സുദീപ്, കീഴ്പ്പാട് വാസുദേവന്‍ നമ്പൂതിരി, അശ്വിന്‍ പുതുക്കുടി, വടക്കേഇല്ലം കൃഷ്ണന്‍ എമ്പ്രാന്തിരി, നീലമന ഗൗരി, മാടമന ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod