സീഡംഗങ്ങള്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു

Posted on: 09 Aug 2015കാസര്‍കോട്: മഡോണ എ.യു.പി. സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ നഗരസഭയിലെ 20-ാംവാര്‍ഡിലെ 40 വീടുകളില്‍ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. മഴക്കാലരോഗങ്ങള്‍ കൂടിവരുന്നത് പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണിത്. 62 വിദ്യാര്‍ഥികള്‍ പങ്കാളികളായി. സീഡ് കോ ഓര്‍ഡിനേറ്റര്‍ സുജാത സാദിയ, ആരോഗ്യവകുപ്പിലെ നഴ്‌സായ ബിജി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod