ദേശീയപാതയുടെ തകര്‍ച്ച: ഡി.വൈ.എഫ്.ഐ. ഉപരോധിച്ചു

Posted on: 09 Aug 2015



കുമ്പള: ദേശീയപാത കുമ്പള മുതല്‍ പെര്‍വാഡ്വരെ പൂര്‍ണമായും തകര്‍ന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. കുമ്പള മേഖലാ കമ്മിറ്റി റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലുമണി മുതല്‍ 15 മിനുട്ട് കുമ്പള ടൗണില്‍ നടന്ന ഉപരോധം ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റംഗം സി.എ.സുബൈര്‍ ഉദ്ഘാടനംചെയ്തു. അഴിമതിക്കാരായ കരാറുകാര്‍ക്കും അതിന് കൂട്ടുനില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു. ഏരിയാസെക്രട്ടറി പി.രഘുദേവ്, അജിത്കുമാര്‍, ഇര്‍ഷാദ് ചാക്കോ, ജംഷാദ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod