കെ.ചന്ദ്രശേഖരന്‍ അനുസ്മരണം

Posted on: 09 Aug 2015നീലേശ്വരം: മുന്‍മന്ത്രിയും ദീര്‍ഘകാലം എം.എല്‍.എ.യും എം.പി.യുമായിരുന്ന കെ.ചന്ദ്രശേഖരന്റെ ഒമ്പതാം ചരമദിനം ആഗസ്ത് 16-ന് കൊവ്വല്‍ സ്റ്റോര്‍ കെ.ചന്ദ്രശേഖരന്‍ സ്മാരകത്തില്‍ നടത്താന്‍ ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ചടങ്ങില്‍ മുന്‍മന്ത്രി എന്‍.കെ.ബാലകൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനവും നടക്കും. മുന്‍മന്ത്രി സി.കെ.നാണു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആലോചനായോഗത്തില്‍ ജെ.പി. കള്‍ച്ചറല്‍ സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.കുഞ്ഞമ്പാടി അധ്യക്ഷത വഹിച്ചു. യു.ശ്രീധരന്‍, പനങ്കാവില്‍ കൃഷ്ണന്‍, എം.കുമാരന്‍, യു.കെ.വിജയപ്രകാശ്, പരക്കോട് കൃഷ്ണന്‍, കെ.രാഘവന്‍, ടി.അജിത, വി.വി.വിജയന്‍, സെന്റര്‍ സെക്രട്ടറി കെ.അമ്പാടി, ഖജാന്‍ജി പി.വി.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod