വ്യക്തിത്വവികസന ക്യാമ്പ്‌

Posted on: 09 Aug 2015കാഞ്ഞങ്ങാട്: സംസ്ഥാന ന്യൂനപക്ഷവകുപ്പ് ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന വ്യക്തിത്വവികസ ക്യാമ്പ് (പാസ്വേഡ്) തുടങ്ങി. കാഞ്ഞങ്ങാട് മുസ്!ലിം ഓര്‍ഫനേജില്‍ ക്യാമ്പ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എ.ഡി.എം. എച്ച്.ദിനേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ കെ.ദിവ്യ മുഖ്യാതിഥിയായിരുന്നു. സുറൂര്‍ മൊയ്തു ഹാജി, പി.എം.മഹമൂദ്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈ.എം.സി.സുകുമാരന്‍, എം.ബി.എം.അഷറഫ്, സി.ഖാലിദ് പാലക്കി, ഹമീദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod