മഞ്ചേശ്വരത്ത് കടലേറ്റം രൂക്ഷം; വീട് തകര്‍ന്ന 10 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

Posted on: 09 Aug 2015
മഞ്ചേശ്വരം:
കടലേറ്റം രൂക്ഷമായ മൂസോടി തൈവളപ്പ് കടപ്പുറത്തെ ഫാത്തിമയുടെ വീട് പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ മൂന്നുദിവസമായി ശക്തമായ കടലേറ്റമാണ് ഈ പ്രദേശങ്ങളില്‍. കടലേറ്റം രൂക്ഷമായതിനെത്തുടര്‍ന്ന് 10 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. മൂസോടി ജി.എല്‍.പി. സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. സമീപത്തെ യൂസഫ്, അലി എന്നിവരുടെ വീടുകളും ജുമാമസ്ജിദും അപകടാവസ്ഥയിലാണ്. കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ റവന്യു ഉദ്യോഗസ്ഥരെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

More Citizen News - Kasargod