കേന്ദ്ര സര്‍വകലാശാലയില്‍ തേനീച്ചവളര്‍ത്തല്‍ ക്ലാസ്‌

Posted on: 09 Aug 2015നീലേശ്വരം: ഇന്ത്യന്‍ ബീ കോഴ്‌സ് 2015-ന്റെ ഭാഗമായി പടന്നക്കാട്ടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ 10ന് 'ചെറുതേനീച്ച വളര്‍ത്തല്‍ ഒരു വരുമാനമാര്‍ഗം' എന്ന വിഷയത്തില്‍ ക്ലാസ് നടുത്തും. ഡോ. സാജന്‍ ജോസ് ക്ലാസെടുക്കും. ഫോണ്‍: 8281688738, 8547887834.

തറവാട് യോഗം

നീലേശ്വരം:
തട്ടാച്ചേരി തെക്കെവീട് തറവാട്ടംഗങ്ങളുടെ അടിയന്തര ജനറല്‍ബോഡി യോഗം 16-ന് രാവിലെ 10-ന് തറവാട്ടില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു

നീലേശ്വരം:
കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ വിദേശ തൊഴിലന്വേഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നതിന് ഏകദിന ശില്പശാല നടത്തും.
പാന്‍ടെക്കുമായി സഹകരിച്ചു നടത്തുന്ന ശില്പശാല 22-ന് നീലേശ്വരം വ്യാപാരഭവനില്‍ നടക്കും.
80 പേര്‍ക്കാണ് പ്രവേശനം. താത്പര്യമുള്ളവര്‍ 15-നുള്ളില്‍ നീലേശ്വരം പാന്‍ടെക് ഓഫീസില്‍ റജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0467 2281991, 9446270260.

അനുമോദിച്ചു

നീലേശ്വരം:
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ കാലിച്ചാനടുക്കം എന്‍.എസ്.എസ്. കരയോഗം അനുമോദിച്ചു. പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്ക് നേടിയ എ.മോഹന്‍രാജ്, എസ്.എസ്.എല്‍.സി.ക്ക് മികച്ചവിജയം കരസ്ഥമാക്കിയ നിമിഷ പ്രഭാകരന്‍ എന്നിവരെ അനുമോദിച്ചു. മോഹന്‍കുമാര്‍ കാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്കി. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രബാബു അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മധു എടപ്പുഴ അധ്യക്ഷത വഹിച്ചു. കെ.ജയകുമാര്‍, എ.ഭാസ്‌കരന്‍ നായര്‍, പി.തമ്പാന്‍ നായര്‍, അനശ്വര ശശി, പി.രാജകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

രക്തദാന ക്യാമ്പ്

നീലേശ്വരം:
കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.സി.സി. യൂണിറ്റ് ജില്ലാ ആസ്​പത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.പി.രാജന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എന്‍.സി.സി. ഓഫീസര്‍ ലഫ്. നന്ദകുമാര്‍ കോറോത്ത്, അനൂപ് വി., കോ ഓര്‍ഡിനേറ്റര്‍ വി.വിനോദ്കുമാര്‍, ചീഫ് ടെക്‌നീഷ്യന്‍ അജിത്കുമാര്‍ വി.കെ., അജീഷ്, വിഷ്ണു, ധന്യ, സൈനുദ്ദീന്‍, സുരേഷ് എന്നിവര്‍ നിയന്ത്രിച്ചു. 48 യൂണിറ്റ് രക്തം ക്യാമ്പിലൂടെ ജില്ലാ ആസ്​പത്രിയുടെ കീഴിലുള്ള രക്തബാങ്കിലേക്ക് സമാഹരിച്ചു.

More Citizen News - Kasargod