ഗാനപൂര്‍ണ പരീക്ഷയില്‍ കാഞ്ഞങ്ങാട്ടുകാരിക്ക് ഒന്നാം റാങ്ക്‌

Posted on: 09 Aug 2015കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാറിന്റെ ഗാനപൂര്‍ണ പരീക്ഷയില്‍ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ശ്രീഗൗരി വി.ഭട്ട് ഒന്നാം റാങ്ക് നേടി. കഴിഞ്ഞവര്‍ഷം ദേശീയതലത്തില്‍ നടന്ന സ്വരപൂര്‍ണ പരീക്ഷയിലും ഒന്നാം റാങ്ക് നേടിയിരുന്നു. സംഗീതജ്ഞന്‍ വെള്ളിക്കോത്ത് വിഷ്ണുഭട്ടിന്റെയും പി.ജോതിയുടെയും മകളാണ്.
കാഞ്ഞങ്ങാട് ദുര്‍ഗാ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സ്‌കൂള്‍ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി ജില്ലാ-സംസ്ഥാനതലങ്ങളില്‍ മത്സരിച്ച് ഒന്നിലേറെ ഇനങ്ങളില്‍ എഗ്രേഡും ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

More Citizen News - Kasargod