മംഗല്യപദ്ധതിയും ചികിത്സാസഹായവും

Posted on: 09 Aug 2015കാസര്‍കോട്: അബുദാബി കെ.എം.സി.സി. ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മംഗല്യപദ്ധതിയും ചികിത്സാ സഹായവും ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥമാണ് കാരുണ്യപദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. അറുസു റഹ്മ എന്ന പേരില്‍ പഞ്ചായത്തിലെ നിര്‍ധനരായ മൂന്നുയുവതികള്‍ക്കുള്ള മംഗല്യ പദ്ധതി ഡിസംബറില്‍ നടക്കും. ഒപ്പം പഞ്ചായത്ത് പരിധിയില്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങളിലെ ഡയാലിസിസിന് നിര്‍ദേശിക്കപ്പെട്ടവര്‍ക്ക് ചികിത്സാസഹായധനവും നല്‍കും. വരനെ കണ്ടെത്തി വീട്ടുകാര്‍ ഏര്‍പ്പാട് ചെയ്യുന്ന വിവാഹങ്ങള്‍ക്ക് വധുവിന് 10 പവനും ഓട്ടോറിക്ഷയും നല്‍കുന്നതാണ് പദ്ധതി.
പത്രസമ്മേളനത്തില്‍ അബുദാബി കെ.എം.സി.സി. ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, ഹനീഫ മീത്തല്‍മാങ്ങാട്, ആബിദ് നാലാംവാതുക്കല്‍, പി.എം.നവാസ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod