കേരജ്യോതി ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനം

Posted on: 09 Aug 2015രാജപുരം: ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നിര്‍ത്തലാക്കണമെന്ന് കേരജ്യോതി ഫെഡറേഷന്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ബളാംതോട് സഹൃദയ ക്ലബ്ബില്‍ നടന്ന യോഗത്തിയില്‍ തോമസ് ടി.തയ്യില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഡ്വാര്‍ഫ് ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും നാളികേര വിലയിടിവ് പരിഹരിക്കാന്‍ 30 രൂപ തറവിലയായി നിശ്ചയിച്ച് കൃഷിഭവനുകളിലൂടെയും സംഭരണം ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

രാമായണ മാസാചരണം
കാലിക്കടവ്:
ഏച്ചിക്കുളങ്ങര നാരയണപുരം ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി 16-ന് തൃകാല ഭഗവതിസേവ, അധ്യാത്മരാമായണം, പാരായണ മത്സരം, രാമായണം ക്വിസ്, ബാലകൃഷ്ണന്‍ പുത്തൂരിന്റെ ആധ്യാത്മിക പ്രഭാഷണം എന്നിവ ഉണ്ടായിരിക്കും.
ഓണാഘോഷം സംഘടിപ്പിക്കും
രാജപുരം:
'നമ്മള്‍ കൊട്ടോടിക്കാര്‍' എന്ന വാട്‌സ് ആപ്പ് കൂട്ടായ്മ 26, 27 തീയതികളില്‍ കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായ്ക്ക് ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. സാംസ്‌കാരിക ഘോഷയാത്ര, കലാസന്ധ്യ, സംസ്ഥാനതല വടംവലി മത്സരം, പൂക്കളമത്സരം, കൂട്ടയോട്ടം തുടങ്ങിയവ നടത്തും.
ബില്ല് സമര്‍പ്പിക്കണം
രാജപുരം:
കള്ളാര്‍ കൃഷിഭവനില്‍ 2015-16 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിപ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കിയ കര്‍ഷകര്‍ 20-നകം കൃഷിഭവനില്‍ ബില്ലുകള്‍ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod