കുമ്പള-ഉപ്പള ദേശീയപാതയുടെ ശോച്യാവസ്ഥ: നാളെ മാര്‍ച്ച്

Posted on: 09 Aug 2015കാസര്‍കോട്: കുമ്പള-ഉപ്പള ദേശീയപാതയുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കര്‍മസമിതി തിങ്കളാഴ്ച രാവിലെ ഹൈവേ മാര്‍ച്ച് നടത്തുന്നു. രാവിലെ പത്ത് മണിക്ക് ആരിക്കാടി മുതല്‍ കുമ്പള വരെയാണ് മാര്‍ച്ച് നടത്തുകയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുക, ടെന്‍ഡറില്‍ പറയുന്ന പണി നടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
പത്രസമ്മേളനത്തില്‍ കര്‍മസമിതി ചെയര്‍മാന്‍ ഇക്ബാല്‍ ഉപ്പള, കെ.രാമകൃഷ്ണന്‍, മുഹമ്മദ് ആനബാഗിലു, അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് കൈക്കമ്പ, ആരിഫ് മൊഗ്രാല്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod