തെരുവു നായ്ക്കള്‍ക്കെതിരെ ബോധവത്കരണം: 13 മണിക്കൂര്‍ ഗാനമേളയുമായി തൃശ്ശൂര്‍ നസീര്‍

Posted on: 09 Aug 2015കാസര്‍കോട്: നാടും നഗരവും വിലസി തെരുവുനായ്ക്കള്‍ പെരുകുന്നതിനെതിരെ ടെലിവിഷന്‍-സിനിമാതാരം തൃശ്ശൂര്‍ നസീറിന്റെ ബോധവത്കരണം. കാസര്‍കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെള്ളം മാത്രം കുടിച്ച് 13 മണിക്കൂര്‍ സംഗീത വിരുന്നൊരുക്കിയായിരുന്നു ബോധവത്കരണം. കേരളത്തിലെ പേപ്പട്ടികളെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കലാവിരുന്ന് രാവിലെ ഒമ്പതു മുതല്‍ രാത്രി പത്തുവരെ നീണ്ടു.
മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ മുന്നൂറോളം ഗാനങ്ങള്‍ പാടി. മൗത്ത് ഓര്‍ഗനിലൂടെയും ആലപിച്ചു.
തെരുവുനായ്ക്കളെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് വന്ധ്യംകരണം നടത്തി താമസിപ്പിക്കണമെന്നാണ് നസീര്‍ ആവശ്യപ്പെടുന്നത്. ഇവയ്ക്ക് കുത്തിവെപ്പ് നടത്തണം. ഇറച്ചി അടക്കമുള്ള മാലിന്യങ്ങള്‍ വഴിയരികില്‍ തള്ളരുതെന്നും നസീര്‍ ഓര്‍മിപ്പിച്ചു.

More Citizen News - Kasargod