ആദിവാസി വായ്പ എഴുതിത്തള്ളല്‍ വൈകിപ്പിക്കുന്നത് ഇടത് ഉദ്യോഗസ്ഥര്‍: ആദിവാസി കോണ്‍ഗ്രസ്‌

Posted on: 09 Aug 2015രാജപുരം: ആദിവാസികളുടെ വായ്പ എഴുതിത്തള്ളുന്നതില്‍ കാലതാമസം കാണിക്കുന്നത് ഇടതുപക്ഷ ഉദ്യോഗസ്ഥ ലോബികളാണെന്ന് ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍. ആദിവാസി അവകാശപ്രഖ്യാപന കണ്‍വെന്‍ഷന്റെ ഭാഗമായി ചുള്ളിക്കരയില്‍ സംഘടിപ്പിച്ച പ്രചാരണ പ്രവര്‍ത്തനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.അശോകന്‍ അധ്യക്ഷത വഹിച്ചു. സി.കൃഷ്ണന്‍, നാരായണന്‍ അമ്പേയത്തടി, സന്തോഷ് കോളിച്ചാല്‍, കണ്ണന്‍ മാളുര്‍ക്കയം, എന്‍.രാജന്‍, ശാന്ത രാഘവന്‍, ശ്യാമള ഗോപാലകൃഷ്ണന്‍, കെ.അച്യുതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 19-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

More Citizen News - Kasargod