ഹിരോഷിമദിനം ആചരിച്ചു

Posted on: 08 Aug 2015നീലേശ്വരം: കുമ്പളപ്പള്ളി കരിമ്പില്‍ ഹൈസ്‌കൂള്‍ സാമൂഹികശാസ്ത്ര ക്ലബ് ഹിരോഷിമദിനം ആചരിച്ചു. !ഡോ. പി.പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു. എന്‍.എം.തോമസ് അധ്യക്ഷതവഹിച്ചു. എം.എസ്.സോമന്‍, സജി പി.ജോസ്, പി.വി.ഹരികൃഷ്ണന്‍, കെ.പി.മോഹനസുന്ദരം, കെ.രവീണ എന്നിവര്‍ സംസാരിച്ചു. തീര്‍ഥങ്കര ശ്രീനാരായണ വിദ്യാലയം ഹിരോഷിമദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രഥമാധ്യാപകന്‍ കെ.ബാലഗോപാലന്‍ പ്രഭാഷണംനടത്തി. അധ്യാപികമാരായ പി.സുമംഗലി, എ.ഗിരിജ, വി.വി.ചിത്ര, പി.വി.ഷൈനി, കെ.സുമതി, ടി.ഇന്ദിര, കെ.വി.ഗീത എന്നിവര്‍ സംസാരിച്ചു.
ഗാന്ധിയന്‍ പഠനകേന്ദ്രം, ഗ്രീന്‍ കമ്യൂണിറ്റി തത്ത്വമസി യോഗസെന്റര്‍ എന്നീ സംഘടനകള്‍ ഹിരോഷിമദിനാചരണത്തിന്റെ ഭാഗമായി യുദ്ധവിരുദ്ധ തെരുവോര ചിത്രരചന സംഘടിപ്പിച്ചു. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ ഉദ്ഘാടനംചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് അധ്യക്ഷതവഹിച്ചു. ചിത്രകാരന്‍ പ്രഭന്‍ നീലേശ്വരം നേതൃത്വംനല്കി. ഗണേശന്‍ അതിയാമ്പൂര്‍, എ.വി.പദ്മനാഭന്‍, ടി.രാമകൃഷ്ണന്‍, അശോക്രാജ്, കെ.കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
യുദ്ധവിരുദ്ധ ദിനത്തിന്റെ ഭാഗമായി പടന്നക്കാട് ഗവ. എല്‍.പി. സ്‌കൂളില്‍ മധു ചീമേനിയുടെ യുദ്ധവിരുദ്ധ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ചു. ടി.എം.സദാനന്ദന്‍ ഉദ്ഘാടനംചെയ്തു. അബ്ദുള്ള പടന്നക്കാട് അധ്യക്ഷതവഹിച്ചു. ഇ.എന്‍.ചന്ദ്രമതിയമ്മ, പി.വി.ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍കലാമിനോടുള്ള ആദരസൂചകമായി വിദ്യാലയം ഒരുമണിക്കൂര്‍ അധികം പ്രവര്‍ത്തിച്ചു.
തൃക്കരിപ്പൂര്‍:
തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ! എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ ആയിരത്തിലധികം സഡാക്കോ കൊക്കുകള്‍ നിര്‍മിച്ച് വന്‍മരം ഉയര്‍ത്തി. കീര്‍ത്തിമോന്‍ പരിപാടി ഉദ്ഘാടനംചെയ്തു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധറാലി നടത്തി.

More Citizen News - Kasargod