മണല്‍വാരല്‍ നിരോധനം പിന്‍വലിക്കണം

Posted on: 08 Aug 2015നീലേശ്വരം: മണല്‍വാരല്‍ നിയന്ത്രണം പിന്‍വലിച്ച് തൊഴിലാളികള്‍ക്ക് ജോലിചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റി കളക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നിവേദനസംഘത്തില്‍ നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍ വി.എം.പുരുഷോത്തമന്‍, വി.കെ.ദാമോദരന്‍, കെ.ബാബു, ടി.രാജന്‍ എന്നിവര്‍ ഉണ്ടായിരുന്നു.


സര്‍ട്ടിഫിക്കറ്റ് വിതരണം


നീലേശ്വരം:
കയ്യൂര്‍ ഗവ. ഐ.ടി.ഐ.യില്‍നിന്ന് 2014 ഫിബ്രവരിവരെ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകളില്‍ (എന്‍.സി.വി.ടി.) വിജയിച്ച ട്രെയിനികളുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട് (സെമസ്റ്റര്‍ സമ്പ്രദായം ഒഴികെ). ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം. ഫോണ്‍: 0467 2230980.

More Citizen News - Kasargod