തെക്കില്‍ വെസ്റ്റ് സ്‌കൂളിന് പൂര്‍വവിദ്യാര്‍ഥിവക ഭക്ഷണശാല

Posted on: 08 Aug 2015പൊയിനാച്ചി: തെക്കില്‍ വെസ്റ്റ് ഗവ. യു.പി. സ്‌കൂളിനുനിര്‍മിച്ച ഭക്ഷണശാല തുറന്നു.
തെക്കില്‍കൊവ്വലിലെ ടി.എ.മുഹമ്മദ് കുഞ്ഞി ഹാജിയുടെ സ്മരണാര്‍ഥം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ മക്കള്‍ ചേര്‍ന്നാണ് അഞ്ചുലക്ഷംരൂപ ചെലവില്‍ സൗകര്യമൊരുക്കിയത്. പൂര്‍ണമായി ടൈല്‍സ് പാകിയ ഹാളിന് 1000 ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.
വ്യാഴാഴ്ച കളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ ഉദ്ഘാടനംചെയ്തു. ചെമ്മനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആയിഷ സഹദുല്ല അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു ഹാജി, എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എം.ബാലന്‍, എ.ഇ.ഒ. പി.രവീന്ദ്രനാഥ റാവു, ഡോ. അഹ്മ്മദലി, ശംസുദ്ദീന്‍ തെക്കില്‍, ടി.ഡി.കബീര്‍, ബെളിഞ്ചം അബ്ദുല്ല, ടി.എന്‍.അഹ്മ്മദ് ഹാജി, ടി.പി.ഉമ്മര്‍കുഞ്ഞി, ടി.പി.അഷ്‌റഫ്, ഹമീദ് കണ്ണമ്പള്ളി, കെ.പ്രിയ, എ.ജെ.പ്രദീപ്, ചന്ദ്രന്‍, എം.അമീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭക്ഷണശാല നിര്‍മിച്ച അബ്ദുല്‍ സലാമിനെയും ചുവരുകളില്‍ ചിത്രംവരച്ച ചിത്രകാരന്‍ സാജന്‍ ബിരിക്കുളത്തിനെയും ആദരിച്ചു.

More Citizen News - Kasargod