ആസ്​പത്രി കെട്ടിടങ്ങള്‍ക്ക് തറക്കല്ലിട്ടു

Posted on: 08 Aug 2015രാജപുരം: പൂടംകല്ല് സാമൂഹിക ആരോഗ്യകേന്ദ്രത്തെ താലൂക്ക് ആസ്​പത്രിയായി ഉയര്‍ത്തുന്നത് പരിഗണിക്കുമെന്നും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മന്ത്രി വി.എസ്.ശിവകുമാര്‍. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി പൂടംകല്ല് സി.എച്ച്.സി.യിലും പാണത്തൂര്‍ പി.എച്ച്.സി.യിലും പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ജില്ലയില്‍ 4.18 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇരുസ്ഥലങ്ങളിലും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു.
പൂടംകല്ലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.വിഘ്‌നേശ്വര ഭട്ട്, സൗമ്യ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി പ്ലാച്ചേരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ മറിയാമ്മ ചാക്കോ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍, ഡി.പി.എം. ഡോ. മുഹമ്മദ് ആഷീല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.യു.തോമസ്, എം.ഗോപാലന്‍, പഞ്ചായത്തംഗം എം.ശങ്കരനാരായണന്‍, അഡ്വ. പി.എന്‍.വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പാണത്തൂര്‍ പി.എച്ച്.സി.യില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് സുപ്രിയ അജിത്ത്, വൈസ് പ്രസിഡന്റ് കെ.ജെ.ജെയിംസ്, ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, ഡി.എം.ഒ. ഡോ. എ.പി.ദിനേശ്കുമാര്‍, ഡി.പി.എം. ഡോ. മുഹമ്മദ് ആഷീല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാധാ സുകുമാരന്‍, ബി.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod