തീരദേശ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങണം

Posted on: 08 Aug 2015നീലേശ്വരം: തീരദേശ സുരക്ഷയ്ക്കായി നിര്‍മിച്ച തീരദേശ പോലീസ് സ്റ്റേഷന്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. പോലീസ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ഡി.വൈ.എഫ്.ഐ. നീലേശ്വരം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റിയംഗം വി.പ്രകാശന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ അമ്പാടി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, എ.കെ.കുഞ്ഞിക്കൃഷ്ണന്‍, എന്‍.അമ്പു, പി.രമേശന്‍, എം.വി.രാജീവന്‍, പി.കെ.രതീഷ്, പി.പി.മുഹമ്മദ്‌റാഫി, കെ.സുരേഷ്ബാബു, പി.സുഭാഷ്, കെ.ദീപേഷ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: സുനില്‍ അമ്പാടി (പ്രസി.), കെ.വി.രജിത്ത്കുമാര്‍ (സെക്ര.), കെ.വി.അജേഷ് (ഖജാ).

പെന്‍ഷന്‍ ബോണസ്സായി അനുവദിക്കണം

നീലേശ്വരം:
ഓണത്തിന് ഒരുമാസത്തെ പെന്‍ഷന്‍ ബോണസ്സായി അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആറ് ശതമാനം ക്ഷാമബത്ത അനുവദിച്ച സര്‍ക്കാറിനെ അഭിനന്ദിച്ചു.
പ്രസിഡന്റ് കെ.വി.കുഞ്ഞിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കൃഷ്ണന്‍, പലേരി പദ്മനാഭന്‍, പി.ടി.ബാലകൃഷ്ണന്‍, ശ്രീധരന്‍ മാടായി, എ.വി.പദ്മനാഭന്‍, ബാലചന്ദ്രന്‍ ഗുരുക്കള്‍, പി.സി.സുരേന്ദ്രന്‍ നായര്‍, വി.മനോഹരന്‍, കെ.എം.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

യോഗക്ഷേമസഭ കുടുംബസംഗമം

നീലേശ്വരം:
ബ്രാഹ്മണരുടെ താത്പര്യം സംരക്ഷിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെമാത്രം പിന്താങ്ങുക എന്നതാണ് യോഗക്ഷേമസഭയുടെ നയമെന്ന് യോഗക്ഷേമസഭ പുതുെക്കെ ഉപസഭ കുടുംബസംഗമം തീരുമാനിച്ചു. കോട്ടയത്ത് സപ്തംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ തീരുമാനിച്ചു.
പി.ടി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഉപസഭ ഡയറക്ടറി കുണ്ടേനകുന്നം ശങ്കരന്‍ എമ്പ്രാന്തിരി പ്രകാശനം ചെയ്തു. കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി ഏറ്റുവാങ്ങി. പാലമംഗലം മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന റജിസ്ട്രാര്‍ വി.എന്‍.വാസുദേവന്‍ നമ്പൂതിരി, പാലമംഗലം വിഷ്ണു നമ്പൂതിരി, കുറുങ്ങോട് മോഹനന്‍ നമ്പൂതിരി, എം.എസ്.ശ്രീദേവി, നീലമന സുദീപ്, കീഴ്!പ്പാട് വാസുദേവന്‍ നമ്പൂതിരി, അശ്വിന്‍ പുതുക്കുടി, വടക്കേ ഇല്ലം കൃഷ്ണന്‍ എമ്പ്രാന്തിരി, നീലമന ഗൗരി, മാടമന ലക്ഷ്മണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പി.സി.സി. വിചാര്‍വിഭാഗ് കണ്‍വെന്‍ഷന്‍

നീലേശ്വരം:
കെ.പി.സി.സി. വിചാര്‍വിഭാഗ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ചീമേനി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വൈ.എം.സി.ചന്ദ്രശേഖരന്‍ അധ്യക്ഷനായിരുന്നു. ഡോ. വി.ഗംഗാധരന്‍, പദ്മനാഭന്‍ പലേരി, നന്ദകുമാര്‍ കോറോത്ത്, നാരായണന്‍ അടിയോടി, വി.കൃഷ്ണന്‍, സി.രാമചന്ദ്രന്‍, പി.അരവിന്ദാക്ഷന്‍, രാഘവന്‍ കുളങ്ങര, എ.പി.ചന്ദ്രന്‍, പി.പി.ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എ.വി.ചന്ദ്രന്‍ (ചെയ.), സി.രാമചന്ദ്രന്‍, എ.നാരായണന്‍ (വൈ. ചെയ.), പി.പി.ജബ്ബാര്‍ (ജന. സെക്ര.), ടി.വി.കൃഷ്ണന്‍, സജിത്ത്കുമാര്‍, രജീഷ് മാടക്കത്ത്, കെ.കെ.പി.ഭാസ്‌കരകുറുപ്പ് (സെക്ര.).

More Citizen News - Kasargod