പെരിയ ഗവ. എച്ച്.എസ്.എസ്. കെട്ടിടോദ്ഘാടനം

Posted on: 08 Aug 2015പെരിയ: പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നബാര്‍ഡ് സഹായത്തോടെ നിര്‍മിച്ച കെട്ടിടം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ 4.18 കോടി രൂപ സൗജന്യചികിത്സയ്ക്കായി അനുവദിച്ചതായി മന്ത്രി പറഞ്ഞു. ജില്ലയിലെ ആരോഗ്യമേഖലയില്‍ 50 പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി വായനമുറി ഉദ്ഘാടനം ചെയ്തു. വി.ജെ.സ്‌കറിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, അഡ്വ. സി.കെ.ശ്രീധരന്‍, എ.ജാസ്മിന്‍, സി.രാജന്‍, പി.മാധവന്‍, ഗീത നാരായണന്‍, എം.നളിനി, പി.കുഞ്ഞമ്പു നായര്‍, എം.വേലായുധന്‍, ടി.രാമകൃഷ്ണന്‍, പ്രമോദ്കുമാര്‍ പെരിയ, പ്രിന്‍സിപ്പല്‍ എ.കുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod