അസംബ്ലൂ ഹാള്‍ ഉദ്ഘാടനം

Posted on: 08 Aug 2015പെരിയ: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍കലാമിന്റെ സ്മരണയ്ക്കായി ചാലിങ്കാല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ നിര്‍മിച്ച അസംബ്ലി ഹാള്‍ മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനംചെയ്തു. ലോകബാങ്കിന്റെ സഹായത്തോടെ അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് ചാലിങ്കാല്‍ ഗവ. എല്‍.പി. സ്‌കൂളിന് അസംബ്ലൂ ഹാള്‍ നിര്‍മിച്ചത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ എം.കെ.രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തംഅംഗം സി.രാജന്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, പി.ഭാര്‍ഗവി, ഗീതാ നാരായണന്‍, കെ.രവിവര്‍മന്‍, അഡ്വ. എം.കെ.ബാബുരാജ്, ടി.വി.സുരേഷ്, ഹംസ പാലക്കി, ഭാസ്‌കരന്‍ കേളോത്ത്, കെ.വി.ഗംഗാധരന്‍, സി.കെ.വിജയന്‍, കെ.രജിത, പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ പി.ടി.എ. പ്രസിഡന്റ് കെ.എം.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അസംബ്ദി ഹാള്‍ നിര്‍മാണം നടത്തിയ ഭാസ്‌കരന്‍ ചാലിങ്കാലിനെ ചടങ്ങില്‍ ആദരിച്ചു.


More Citizen News - Kasargod