കടലേറ്റത്തില്‍ വീട് തകര്‍ന്നു

Posted on: 08 Aug 2015



മഞ്ചേശ്വരം: കടലേറ്റം രൂക്ഷമായ മുമ്പോടി തൈവളപ്പ് കടപ്പുറത്ത് വീട് തകര്‍ന്നു. തൈവളപ്പ് കടപ്പുറത്തെ ഫാത്തിമയുടെ വീടാണ് കടലേറ്റത്തെത്തുടര്‍ന്ന് തകര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഇവിടെ കടലേറ്റം രൂക്ഷമായത്.
യൂസഫ്, അലി എന്നിവരുടെ വീടുകളും ജുമാമസ്ജിദും അപകടഭീഷണിയിലാണ്. നിരവധി തെങ്ങുകള്‍ കടപുഴകിവീണു. രൂക്ഷമായ കടലേറ്റത്തെത്തുടര്‍ന്ന് രണ്ടാഴ്ചമുമ്പ് കടലോരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

More Citizen News - Kasargod