നെല്ല് വിളയിക്കാന്‍ സ്‌കൂള്‍ കുട്ടികള്‍

Posted on: 08 Aug 2015മുള്ളേരിയ: നെല്‍കൃഷിയുടെ പാഠങ്ങള്‍തേടി കുട്ടികള്‍ വയലിലിറങ്ങി. ബെള്ളൂര്‍ പനയാല്‍ സ്‌കൂളിലെ കുട്ടികളാണ് ഞാറ് നട്ടത്. ധര്‍മസ്ഥല ഗ്രാമാഭിവൃദ്ധി യോജനയുടെ 'ശ്രീ പദ്ധതി' യുടെ ഭാഗമായാണ് കുട്ടികള്‍ ഒന്നരയേക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയത്. നെല്ലിന്റെ ഉത്പാദനംകൂട്ടുന്ന പദ്ധതിയാണ്.
സാധാരണ നെല്‍വിത്തുകളെ മുളപ്പിച്ച് ഒമ്പതുദിവസം കഴിയുമ്പോള്‍ പറിച്ചെടുത്ത് പാടത്ത് ചതുരത്തില്‍ നട്ടുപിടിപ്പിക്കും. വിളവ് കൂടുതല്‍ കിട്ടുന്നു എന്ന് തെളിഞ്ഞതോടെയാണ് കര്‍ണാടക ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കീഴിലുള്ള സ്വയംസഹായ ഗ്രൂപ്പുകള്‍ മുഖാന്തരം കര്‍ണാടകയിലും വടക്കന്‍ കേരളത്തിലുമായി നെല്ലിന്റെ ഉത്പാദനം കൂട്ടുന്നപദ്ധതിക്ക് തുടക്കംകുറിച്ചത്. ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.കെ.കുശലന്‍, പരമേശ്വര ഭട്ട്, ഗോപാലകൃഷ്ണ ഭട്ട്, ബെള്ളൂര്‍ കൃഷി ഉദ്യോഗസ്ഥരായ ഗോപാലകൃഷ്ണന്‍, കൃഷ്ണ ദാസ് എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod