ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണം

Posted on: 08 Aug 2015നീലേശ്വരം: കാലവര്‍ഷത്തില്‍ പൊട്ടിത്തകര്‍ന്ന ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു. പ്രസിഡന്റ് കുഞ്ഞിരാമന്‍ കൊടക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.പി.ആര്‍.വേശാല സംഘടനാ കാര്യങ്ങള്‍ വിശദീകിരച്ചു. എം.അന്തനന്‍ നന്പ്യാര്‍, വര്‍ക്കിങ് പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.വി.ഗോവിന്ദന്‍, എന്‍.പി.ദാമോദരന്‍, എച്ച്.ലക്ഷ്മണ ഭട്ട്, കെ.വി.പുരുഷോത്തമന്‍, സി.വി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ഫാര്‍മസിസ്റ്റ് ഒഴിവ്

ഹൊസ്ദുര്‍ഗ്:
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഭാരതീയ ചികിത്സാവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ആസ്​പത്രി ഡിസ്‌പെന്‍സറികളില്‍ ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. എസ്.എസ്.എല്‍.സി.യും സര്‍ക്കാര്‍ അംഗീകരിച്ച ഒരുവര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സും ജയിച്ചിരിക്കണം. കൂടിക്കാഴ്ച 21-ന് രാവിലെ 11-ന് മിനി സിവില്‍സ്റ്റേഷന് സമീപം പഴയതാലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍.

More Citizen News - Kasargod