ദേശീയപാതയോരത്തെ 30 ആസ്​പത്രികളില്‍ ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തും -മന്ത്രി ശിവകുമാര്‍

Posted on: 08 Aug 2015കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ദേശീയപാതയോരത്തുളള 30 ആസ്​പത്രികളില്‍ ട്രോമാകെയര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഇതിനായി 26 കോടി രൂപ ചെലവഴിക്കുമെന്നും ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഇതിനായി 287 ആംബുലന്‍സുകളും സജ്ജീകരിക്കും. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് അടിയന്തരമായി ഫലപ്രദമായ ചികിത്സ ലഭ്യമാക്കുകയാണ് ട്രോമാകെയറിന്റെ ലക്ഷ്യം -മന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയില്‍ സി.ടി. സ്‌കാന്‍ പ്രവര്‍ത്തനോദ്ഘാടനവും അത്യാഹിതവിഭാഗത്തോട് അനുബന്ധിച്ച് സജ്ജീകരിച്ച ലെവല്‍ 3 ട്രോമാകെയര്‍ സെന്ററിന്റെ നിര്‍മാണോദ്ഘാടനവും മാതൃശിശു ആസ്​പത്രിയ്ക്ക് തറക്കല്ലിടലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷതവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, നഗരസഭാധ്യക്ഷ കെ.ദിവ്യ, ഉപാധ്യക്ഷന്‍ പ്രഭാകര്‍ വാഴുന്നോെറാടി, കൗണ്‍സിലര്‍ സി.കെ.വത്സലന്‍, അഡ്വ. സി.കെ.ശ്രീധരന്‍, ബങ്കളം കുഞ്ഞിക്കൃഷ്ണന്‍, സി.മുഹമ്മദ്കുഞ്ഞി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി.ദിനേശ് കുമാര്‍, ഡോ. മുഹമ്മദ് അഷീല്‍, ഡോ. സുനിതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് ഹെല്‍ത്ത് പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ചാണ് ജില്ലാ ആസ്​പത്രിയില്‍ സി.ടി. സ്‌കാന്‍ യൂണിറ്റ് തുടങ്ങിയത്.

More Citizen News - Kasargod