കുടുംബശ്രീ വാര്‍ഷികാഘോഷം

Posted on: 08 Aug 2015കാസര്‍കോട്: കുടുംബശ്രീയുടെ 17-ാം ജില്ലാതല വാര്‍ഷികാഘോഷം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ.അബ്ദുളള അധ്യക്ഷത വഹിച്ചു. ഫ്രാന്‍സില്‍ അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ ഭക്ഷ്യവിഭവങ്ങളൊരുക്കിയ ചെങ്കളയിലെ കുടുംബശ്രീ അംഗങ്ങളായ അംബിക, രതി എന്നിവരെ ആദരിച്ചു.
ജില്ലയിലെ ഏറ്റവുംകൂടുതല്‍ വില്പനനടത്തിയ കശുവണ്ടി യൂണിറ്റായ കയ്യൂര്‍-ചീമേനി കുടുംബശ്രീ യൂണിറ്റിനെയും ജില്ലയിലെ മുതിര്‍ന്ന കുടുംബശ്രീ പരിശീലകനായ പിലിക്കോട് സ്വദേശി എം.കുഞ്ഞിരാമന്‍ മാസ്റ്ററെയും ആദരിച്ചു.

More Citizen News - Kasargod