മുഹമ്മദ് റാഫിക്ക് മരണാനന്തര ഭാരതരത്‌ന നല്കണം

Posted on: 08 Aug 2015കാസര്‍കോട്: ഗായകന്‍ മുഹമ്മദ്‌റാഫിക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്‌ന നല്കണമെന്ന് തളങ്കര റാഫി സ്മാരക കള്‍ച്ചറല്‍ സെന്റര്‍ ആവശ്യപ്പെട്ടു. സി.പി.മാഹിന്‍, റഹ്മത്ത് മുഹമ്മദ്, ഹമീദ് തെരുവത്ത് എന്നിവര്‍ റാഫി ഗാനങ്ങളാലപിച്ചു. ആശ അവാര്‍ഡ് നേടിയ പി.എസ്.ഹമീദിനെ യോഗം അനുമോദിച്ചു.
പുതിയ തലമുറയിലെ ഗായകരെ കണ്ടെത്തുന്നതിന് വായ്പാട്ട് മത്സരം സംഘടിപ്പിക്കാനും മാസാന്തരപരിപാടികള്‍ക്ക് തുടക്കമിടാനും യോഗം തീരുമാനിച്ചു. പി.എസ്.ഹമീദ് അധ്യക്ഷതവഹിച്ചു. ബി.എസ്.മഹമൂദ്, ഉസ്മാന്‍ കടവത്ത്, എ.എസ്.മുഹമ്മദ്കുഞ്ഞി, ടി.എം.അബ്ദുല്‍റഹ്മാന്‍, കെ.എം.എ.ബഷീര്‍, പി.കെ.സത്താര്‍, ശരീഫ് സാഹിബ് എന്നിവര്‍ സംസാരിച്ചു.

കളനാട്ട് നിന്ന് ബസ് സര്‍വീസ് വേണം

കളനാട്:
സ്‌കൂള്‍ദിവസങ്ങളിലെ യാത്രാദുരിതം പരിഹരിക്കാന്‍ രാവിലെ എട്ടിന് കളനാട്ട്‌നിന്ന് കാസര്‍കോട്ടേക്കും വൈകിട്ട് നാലിന് കാസര്‍കോട്ടുനിന്ന് കളനാട്ടേക്കും ബസ് സര്‍വീസ് ആരംഭിക്കണമെന്ന് ബി.ജെ.പി. ഇടുവുങ്കാല്‍ ചാത്തങ്കൈ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. മണികണ്ഠന്‍ മൊട്ടമ്മല്‍ അധ്യക്ഷതവഹിച്ചു. തമ്പാന്‍ അച്ചേരി, പുരുഷു പരവനടുക്കം, ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുമോദിച്ചു

കാസര്‍കോട്:
നെല്ലിക്കുന്ന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉന്നതവിജയികളെ അനുമോദിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ടി.ഇ.അബ്ദുള്ള ഉപഹാരങ്ങള്‍ വിതരണംചെയ്തു. പുരുഷോത്തമ ഭട്ട് അധ്യക്ഷതവഹിച്ചു. പി.വി.പ്രസീത, അബ്ബാസ് ബീഗം, ഇ.വേണുഗോപാലന്‍, രാജന്‍ ജോര്‍ജ്, സാബിറ റഹീം, കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod