325 പേര്‍ക്ക് 67.03 ലക്ഷം കാര്‍ഷിക കടാശ്വാസം

Posted on: 08 Aug 2015കാസര്‍കോട്: ജില്ലയിലെ സഹകരണസംഘങ്ങള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള വായ്പകള്‍ക്ക് കടാശ്വാസം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണിത്. 325 ഗുണഭോക്താക്കള്‍ക്കായി 6700360 രൂപയാണ് അനുവദിച്ചതെന്ന് സഹകരണസംഘം ജോയിന്റ് റജിസ്ട്രാര്‍ അറിയിച്ചു. കടാശ്വാസം ലഭിച്ച ഗുണഭോക്താക്കളുടെ പേരും വിലാസവും നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് ബന്ധപ്പെട്ട സഹകരണബാങ്കുകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ അറിയിച്ചു.

പി.എസ്.സി. കൂടിക്കാഴ്ച 20ന്

കാസര്‍കോട്:
ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 (പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുവേണ്ടിയുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് )തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരായവര്‍ക്കുള്ള കൂടിക്കാഴ്ച ആഗസ്ത് 20-ന് കാസര്‍കോട് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസില്‍ നടത്തും.
വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത, ജാതി, സംവരണം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങള്‍ എന്നിവസഹിതം രാവിലെ എട്ടിന് പി.എസ്.സി. ജില്ലാ ഓഫീസില്‍ ഹാജരാകണം. 17-നകം മെമ്മോ ലഭിക്കാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണം.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരീക്ഷ 12-ന്

കാസര്‍കോട്:
ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് കാറ്റഗറി നമ്പര്‍ 665/2012 തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള പരീക്ഷ ആഗസ്ത് 12-ന് രാവിലെ 7.30 മുതല്‍ 9.15വരെ കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ നടത്തും.

ഫിസിയോതെറാപിസ്റ്റ് നിയമനം

കാസര്‍കോട്:
പടന്നക്കാട് ജില്ലാ ആയുര്‍വേദാസ്​പത്രിയില്‍ പ്രതിമാസം 8000രൂപ വേതനത്തില്‍ പാര്‍ട് ടൈം ഫിസിയോതെറാപിസ്റ്റിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ആഗസ്ത് 10ന് രാവിലെ 10 മണിക്ക് പടന്നക്കാട് ജില്ലാ ആയുര്‍വേദാസ്​പത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

More Citizen News - Kasargod