സൗജന്യ യൂണിഫോം വിതരണം

Posted on: 08 Aug 2015ബെള്ളൂര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗജന്യമായി യൂണിഫോം വിതരണംചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.വേണുഗോപാലന്‍ ഉദ്ഘാടനംചെയ്തു. സ്‌കൂള്‍ പി.ടി.എ.യും യൂണിഫോം വിതരണംചെയ്തു. പഞ്ചായത്തംഗം ബാബു അനക്കള, എം.കെ.ചന്ദ്രശേഖരന്‍ നായര്‍, കൃഷ്‌ണോജി റാവു,, മോഹനനന്‍ തായത്ത്, വി.ഷാജി, ബി.കുഞ്ഞിരാമ മണിയാണി, പദ്മനാഭന്‍, ഡോ. രഘുറാം ഭട്ട്, ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസക്കിറ്റ് വിതരണം

മുള്ളേരിയ:
കാറഡുക്ക ഗവ. ഹൈസ്‌കൂളിലെ 15 നിര്‍ധനരായ കുട്ടികള്‍ക്ക് വികെയേഴ്‌സ് ഇന്റര്‍നാഷണല്‍ ട്രസ്റ്റ് വിദ്യാഭ്യാസകിറ്റുകള്‍ നല്കി. കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനംചെയ്തു. എ.വിജയകുമാര്‍ അധ്യക്ഷതവഹിച്ചു. നാരായണന്‍ പുതുച്ചേരി, രാഘവന്‍ ബെള്ളിപ്പാടി, മീരാ ജോസ്, കെ.പ്രസാദ്, കെ.കെ.ഷെറീന എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod