ക്വിറ്റ് ഇന്ത്യാദിനത്തില്‍ ഗൃഹസന്ദര്‍ശനവുമായി കോണ്‍ഗ്രസ്‌

Posted on: 08 Aug 2015കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി കോണ്‍ഗ്രസ് പ്രചാരണത്തിന്. ആശയപ്രചാരണത്തിനും യു.ഡി.എഫ്. സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുമായി പ്രവര്‍ത്തകര്‍ ആഗസ്ത് ഒമ്പത് മുതല്‍ 14വരെ ഗൃഹസന്ദര്‍ശനപരിപാടി നടത്തും. എല്ലാ നേതാക്കളും അവരുടെ ബൂത്തുതലങ്ങളില്‍ വീടുകള്‍ സന്ദര്‍ശിക്കും. കെ.പി.സി.സി. പുറത്തിറക്കിയ ലഘുലേഖ വീടുകളില്‍ വിതരണംചെയ്യും.
യു.ഡി.എഫ്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ തുറന്നുകാട്ടുന്നതിനുംകൂടിയാണ് ഗൃഹസന്ദര്‍ശനപരിപാടി.
16-ന് മണ്ഡലംകമ്മിറ്റികള്‍ അതത് പ്രദേശങ്ങളില്‍ പദയാത്രകളും നടത്തുന്നുണ്ട്.

More Citizen News - Kasargod