ചെറുവത്തൂരില്‍ വികസനമുന്നേറ്റമെന്ന് ഭരണപക്ഷം; മുരടിപ്പെന്ന് പ്രതിപക്ഷം

Posted on: 08 Aug 2015ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് നേട്ടവും കോട്ടവും
രൂപവത്കരണം - 1936
വാര്‍ഡുകള്‍ - 17
ജനസംഖ്യ - 27435
വിസ്തൃതി - 18.37 ച.കി.മീ.
കക്ഷിനില
സി.പി.എം - 13
മുസ്!ലിംലീഗ് - 3
കോണ്‍ഗ്രസ് - 1

ചെറുവത്തൂര്‍:
കാര്യങ്കോട് പുഴയുടെയും കവ്വായി കായലിന്റെയുംതീരത്ത് കലയ്ക്കും സാഹിത്യത്തിനും ഏറെ വളക്കൂറുള്ള മണ്ണാണ് ചെറുവത്തൂരിലേത്. വിനോദസഞ്ചാരത്തിനും ഒട്ടേറെ സാധ്യത ഇവിടെയുണ്ട്. 1995 മുതല്‍ 2000 വരെയുള്ള അഞ്ചുവര്‍ഷം യു.ഡി.എഫ്. ഭരിച്ചതൊഴിച്ചാല്‍ സി.പി.എമ്മിനായിരുന്നു പഞ്ചായത്തിന്റെ നിയന്ത്രണം.
അഞ്ചുവര്‍ഷംകൊണ്ട് സമസ്തമേഖലകളിലും വികസന മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചുവെന്നാണ് ഭരണപക്ഷത്തിന്റെ അവകാശവാദം. ഭൂരഹിത എസ്.സി. കുടുംബത്തിന് ഭൂമി, ഭവനരഹിത കുടുംബങ്ങള്‍ക്ക് വീട്, വ്യക്തിഗത കക്കൂസ് നിര്‍മാണത്തിന് സഹായധനം, മത്സ്യത്തൊഴിലാളികള്‍ക്ക് വല, പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന എസ്.സി. വിദ്യാര്‍ഥികള്‍ക്ക് സഹായധനം തുടങ്ങിയവ മുഖ്യ വികസനപദ്ധതികളായി ഭരണപക്ഷം ചൂണ്ടികാട്ടുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം ചെറുവത്തൂരിനെ സംബന്ധിച്ച് വികസന മുരടിപ്പിന്റെ കാലമായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനുള്ള പദ്ധതികള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതില്‍ വേണ്ടത്ര ജാഗ്രയുണ്ടായില്ല. സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി പാളിയതും ആശ്രയ പദ്ധതി നടപ്പാക്കാത്തതും പ്രതിപക്ഷം വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനസര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള നടപടികളുണ്ടായില്ലെന്നും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നു.

More Citizen News - Kasargod