തകര്‍ന്ന മാടക്കാല്‍ തൂക്കുപാലത്തിന്റെ ഭാഗങ്ങള്‍ കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

Posted on: 07 Aug 2015തൃക്കരിപ്പൂര്‍: തകര്‍ന്ന മാടക്കാല്‍ തൂക്കു പാലത്തിന്റെ ലോഹഭാഗങ്ങള്‍ കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. രണ്ട് നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഇരുമ്പ്, ഉരുക്ക് അവശിഷ്ടങ്ങള്‍ കയറ്റാനുള്ള കരാറുകാരന്റെ നീക്കം ഇന്നലെ രാവിലെ സമീപവാസികള്‍ തടയുകയായിരുന്നു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാതെയാണ് കരയിലുള്ള ഇരുമ്പ് സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ചത്. രണ്ടുവര്‍ഷം മുമ്പ് കെല്ലിന്റെ നിയന്ത്രണത്തില്‍ നാല് കോടിയില്‍പ്പരം രൂപ ചെലവിട്ട് നിര്‍മിച്ച് രണ്ട് മാസം തികയുമ്പോഴേക്കും തകര്‍ന്നുവീണ തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങള്‍ കര്‍ണാടകയിലെ കരാറുകാരന്‍ ആഴ്ചകളായി നീക്കംചെയ്തുവരികയാണ്. രണ്ടാഴ്ച മുമ്പ് പുഴയിലുള്ള കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ തോട്ട ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞിരുന്നു.

More Citizen News - Kasargod